Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി നേതാക്കള്‍ക്ക് യാത്രയയപ്പ്


ദോഹ. കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് ഖത്തറില്‍ നിന്നും മടങ്ങുന്ന സംസ്‌കൃതി മുന്‍ ഭാരവാഹിയും കേന്ദ്രകമ്മറ്റി അംഗം ശിവാനന്ദന്‍, സംസ്‌കൃതി വനിതാ വേദി പ്രവര്‍ത്തക ഗീത ശിവാനന്ദന്‍,എന്നിവര്‍ക്ക് സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ മാസ്റ്ററോ ഹാളില്‍ നടന്ന
ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സംസ്‌കൃതിയുടെ ഉപഹാരം സാബിത്ത് സഹീര്‍, ഷംസീര്‍ അരിക്കുളം എന്നിവര്‍ ചേര്‍ന്ന് കൈമാറി.

കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍ ബാബുരാജന്‍, ട്രഷറര്‍ അപ്പു കവണശ്ശേരിയില്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വിജയകുമാര്‍, എ കെ ജലീല്‍, ശ്രീനാഥ് ശങ്കരന്‍കുട്ടി, അഹമ്മദ് കുട്ടി, വിനോദ് , അശോകന്‍, ഷാനവാസ് , ജസിത, ബിന്ദുപ്രദീപ്, ഡോ:പ്രതിഭ രതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും, സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button