Local News
ഓരോ മണിക്കൂറിലും നിരവധി ഫ്‌ളൈറ്റുകള്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാകുന്നു

ഓരോ മണിക്കൂറിലും നിരവധി ഫ്‌ളൈറ്റുകള്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാകുന്നു
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് അനുസരിച്ച് ഓരോ മണിക്കൂറിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ നിരവധി വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പറക്കുന്നത്.
ഓരോ മണിക്കൂറിലും നിരവധി വിമാനങ്ങള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതായും സ്റ്റാറ്റസ് സൂചിപ്പിക്കുന്നു.
ഫെബ്രുവരി 28 ന് ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളാണ് ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തുന്നത്.