Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ഐ.സി.സി അശോക ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പത്മ കരി ഉദ്ഘാടനം ചെയ്തു.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.സി സംഘടിപ്പിക്കുന്നത്.

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം, എല്ലാ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് കോമ്പൗണ്ടില്‍ നട്ടുപിടിപ്പിക്കാനായി തണല്‍ മര തൈ നല്‍കല്‍, മികച്ച രീതിയില്‍ ലോക പരിസ്ഥിതി ദിനമാഘോഷിച്ച ഐ.സി.സി അസോസിയേറ്റ് സംഘടനക്ക് ഉപഹാരം നല്‍കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി സുധീര്‍ ഗുപ്ത, ശ്വേത കോശി എന്നിവര്‍ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ഐ.സി.സി കോമ്പൗണ്ടില്‍ വൃക്ഷത്തെ നട്ടു.

Related Articles

Back to top button