Uncategorized

ഖത്തര്‍ പ്രതിരോധകാര്യ സഹമന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും യോഗത്തില്‍ അവര്‍ അവലോകനം ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!