Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സബ് കമ്മിറ്റി രൂപീകരിച്ചു

ദോഹ : ഐ.സി.ബി.എഫ് ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷൂറന്‍സും ബീമയുമായി സഹകരിച്ച് നടത്തി വരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വിജയത്തിനായി സബ് കമ്മിറ്റി രൂപീകരിച്ചു.

ഖത്തറിലെ പ്രമുഖ സംരംഭകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങിയ കമ്മിറ്റിയുടെ കണ്‍വീനര്‍ കെ.ആര്‍ ജയരാജാണ്. രവി ഷെട്ടി, ശശിധര്‍ ഹെബ്ബാള്‍, ശുഷാന്ത് സവദേകര്‍, കാജാ നിസാമുദ്ദീന്‍, ഇംതിയാസ് അഹ്‌മദ്, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി പ്രതിനിധി ദിനേശ് ഗൗഡ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയെ പ്രവാസി ഇന്ത്യക്കാരില്‍ കൂടുതല്‍ ജനകീയമാക്കാന്‍ സബ് കമ്മിറ്റിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു.

Related Articles

Back to top button