Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തൊഴിലാളികള്‍ക്ക് ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധ, പ്രാദേശിക വികസന വിഭാഗം, അല്‍ വകറയിലെ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മാണ പദ്ധതിയിലെ തൊഴിലാളികള്‍ക്ക് 500 ശുചിത്വ കിറ്റുകള്‍ വിതരണം ചെയ്തു.

പൊതുമരാമത്ത് അതോറിറ്റിയുമായി (അശ്ഗാല്‍) ഏകോപിപ്പിച്ച ഈ പ്രവര്‍ത്തനം ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതിയായ ‘സ്റ്റാന്‍ഡ് ടുഗെദര്‍’ ന്റെ ഭാഗമാണ്.

തൊഴിലാളികളുടെ ആരോഗ്യ അവബോധം മെച്ചപ്പെടുത്തുക, സാമൂഹിക ഏകീകരണം വര്‍ദ്ധിപ്പിക്കുക, പരിശീലനത്തിന് പ്രോത്സാഹിപ്പിക്കുക. വേനല്‍ക്കാലത്തും നിലവിലെ കോവിഡ് പ്രതിസന്ധിയിലും പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങിയ പദ്ധതിയുടെ ഭാഗമാണ്.

Related Articles

Back to top button