Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലിന്റോ തോമസിനെ ആദരിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറില്‍ തൊഴിലന്വേഷിക്കുന്നവരില്‍ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി യാത്ര സഹായം ചെയ്യുന്ന ലിന്റോ തോമസിനെ ഐ.സി.ബി.എഫ് ആദരിച്ചു. ഐ.സി.ബി.എഫ് ഹോണററി മെമ്പര്‍ഷിപ്പും മെമന്റോയും പ്രസിഡന്റ് സിയാദ് ഉസ്മാന്‍ കൈമാറി. തുമാമ ഐ.സി.ബി.എഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളും അസോസിയേറ്റ് ഓര്‍ഗനൈസേഷനിലെ അംഗങ്ങളും പങ്കെടുത്തു.

തൊഴിലന്വേഷിച്ച് നടക്കുന്നവരില്‍ സാമ്പത്തികം ബുദ്ധിമുട്ട് മൂലം ഇന്റര്‍വ്യൂവിന് പോകാന്‍ വിഷമിക്കുന്നവരുണ്ടെങ്കില്‍ തന്റെ വാഹനത്തില്‍ കൊണ്ടുപോകാം എന്ന് ലിന്റോ ഖത്തര്‍ മലയാളീസ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ലിന്റോയുടെ ഈ മഹാമനസ്‌കതയെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അഭിനന്ദിച്ചിരുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ ജോലി അന്വേഷിച്ചെത്തിയ കാലത്ത് പ്രയാസങ്ങളാണ് ഇത്തരമൊരു സല്‍പ്രവര്‍ത്തിയിലേക്ക് ലിന്റായെ നയിച്ചത്. തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുകയും അമ്മയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമെന്നും മറുപടി പ്രസംഗത്തില്‍ ലിന്റോ പറഞ്ഞു.

Related Articles

Back to top button