Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കള്‍ച്ചറല്‍ ഫോറം സ്‌പോര്‍ട്ടീവ് 2021, കാസര്‍കോട് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തര്‍ . കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്ടീവ് 2021 ജില്ലാതല ഫുട്‌ബോള്‍ മത്സരത്തിനുള്ള കാസര്‍കോട് സ്‌പോര്‍ട്‌സ് ക്ലബ്ബ് ടീമിന്റെ ജേഴ്‌സി പ്രകാശനം മോറിക്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശരീഫ് മൌലാകരിയത് ടീം വൈസ് ക്യാപ്റ്റന്‍ അഫ്‌സലിന് കൈമാറി നിര്‍വ്വഹിച്ചു.


ദോഹ ഒറിക്സ് വില്ലേജ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ജില്ലാ പ്രസിഡന്റ് ശകീല്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റമീസ് തിടില്‍ , ട്രഷറര്‍ ഷബീര്‍ പടന്ന, മൊറിക്‌സ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് കപ്പണക്കല്‍, എച്ച് ആര്‍ ഹെഡ് ഗജേന്ദ്ര സിംഗ് , സലിം കുന്നുമ്മല്‍ ഹഫീസുള്ള കെ വി എന്നിവര്‍ സംബന്ധിച്ചു.

ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി വരെ നീളുന്ന സ്‌പോര്‍ടീവിന്റെ വിവിധ മത്സരങ്ങളില്‍ കാസര്‍കോട് സ്‌പോര്‍ട്‌സ് ക്ലബ്ബ് നെ ഖത്തറിലെ പ്രമുഖ റസ്റ്റ്‌റാറന്റായ ഒറിക്‌സ് വില്ലേജ് ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്

 

Related Articles

Back to top button