Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെയര്‍ ആന്‍ ക്യുവര്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് മാതൃകാപരമായി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറില്‍ തങ്ങളുടെ 50-ാമത് ഫാര്‍മസി ഉദ്ഘാടന ആഘോഷത്തിന്റെ ഭാഗമായി കെയര്‍ ആന്‍ ക്യുവര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് മാതൃകാപരമായി .

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും രക്തത്തിന്റെ നിരന്തരമായ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെയര്‍ ആന്‍ ക്യൂവര്‍ അല്‍ഗാലിയ ക്യാമ്പില്‍ സംഘടിപ്പിച്ച രക്ത ദാന പരിപാടിയില്‍ ഗ്രൂപ്പിന്റെ വിവിധ വകുപ്പുകളിലെ നിരവധി പേരാണ് രക്തം ദാനം ചെയ്തത്.

റീട്ടെയില്‍ മാനേജര്‍) അന്‍വര്‍ സി , ഓപ്പറേഷണ്‍സ് മാനേജര്‍ ഷബീര്‍ ബി , സീനിയര്‍ സെയില്‍സ് മാനേജര്‍ സിനേഷ് , സെയില്‍സ് മാനേജര്‍ സുധന്‍, ടീം മാനേജര്‍ ലക്ഷ്മികാന്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്റെ സാന്നിധ്യവും പിന്തുണയും ജീവനക്കാര്‍ക്ക് ആവേശം പകര്‍ന്നു.

Related Articles

Back to top button