Breaking News
ഖത്തര്‍ കെ.എം.സി.സി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മാനതാബ്ര കുഞ്ഞമ്മദ് ഹൃദയാഘാതം മൂലം ദോഹയില്‍ മരിച്ചു
ദോഹ : ഖത്തര്‍ കെ.എം.സി.സി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മാനതാബ്ര കുഞ്ഞമ്മദ് ഹൃദയാഘാതം മൂലം ദോഹയില്‍ മരിച്ചു . 58 വയസ്സായിരുന്നു. ഇന്ന് രാവിലെ റൂമില്‍ നിന്നും ജോലിക്ക് പോയി തിരിച്ചു വന്നപ്പോള്‍ ശാരീരികാസ്വസ്ഥതകള്‍ഡ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഫരീദയാണ് ഭാര്യ. റസീന, സൈനുല്‍ ആബിദ്, അഫ്‌നാസ്, സനൂന്‍ എന്നിവര്‍ മക്കളാണ് .
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.