Archived Articles

വാണിമേല്‍ ഫോറം ‘കടല്‍ ദൂരം’ സുവനീര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം പ്രസിദ്ധീകരിച്ച ‘ കടല്‍ ദൂരം ‘ സുവനീര്‍ പ്രകാശനം ചെയ്തു . ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രെസിഡന്റ്‌റ് പി. എന്‍ . ബാബുരാജന്‍ വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യപകന്‍ സി.കെ കുഞ്ഞബദുല്ല മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത് .

ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാസം ആരംഭിച്ച വാണിമേല്‍ എന്ന പ്രദേശത്തിന്റെ ഖത്തര്‍ പ്രവാസത്തിന്റെ ചരിത്രവും ആദ്യകാല പ്രവാസികളുടെ അനുഭവങ്ങളും വിവരിക്കുന്ന രചനകള്‍ ഉള്‍ക്കൊള്ളുന്നതാണ് കടല്‍ ദൂരം .സുവനീര്‍ എഡിറ്റര്‍ അംജദ് വാണിമേല്‍ സുവനീര്‍ പരിചയപ്പെടുത്തി സംസാരിച്ചു.

പ്രവാസി ഫോറം പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു .സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പുത്തന്‍ പീടികയില്‍ ഫൈസല്‍ , കെ കെ . കുഞ്ഞമ്മദ് മാസ്റ്റര്‍ ,ഡോ: എന്‍. പി . കുഞ്ഞാലി , പൊയില്‍ കുഞ്ഞമ്മദ് , ടി.കെ. അലിഹസ്സന്‍, പ്രവാസി ഫോറം ജനറല്‍ സെക്രട്ടറി ശമ്മാസ് കളത്തില്‍ , പ്രവാസി ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ഇസ്മാഈല്‍ സി.കെ സ്വാഗതവും മുഹമ്മദ് അലി വാണിമേല്‍ നന്ദിയും പറഞ്ഞു .

സുവനീറിന്റെ നാട്ടിലെ പ്രകാശനം വാണിമേല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍ ടി. കുഞ്ഞാലി മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു . ചടങ്ങില്‍ മുന്‍ ഖത്തര്‍ പ്രവാസിയും സേവ വാണിമേല്‍ പ്രെസിഡന്റുമായ ടി.കെ. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു .

Related Articles

Back to top button
error: Content is protected !!