ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ പിക്കപ്പും ഡ്രോപ്പ് ഓഫും പാര്‍ക്കിംഗിലേക്ക് മാറ്റാനൊരുങ്ങുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. യാത്രക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ പിക്കപ്പും ഡ്രോപ്പ് ഓഫും പാര്‍ക്കിംഗിലേക്ക് മാറ്റാനൊരുങ്ങുന്നു . ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഏരിയകളില്‍ പിക്കപ്പും ഡ്രോപ്പ് ഓഫും നടത്തുന്നതിന് പകരം എല്ലാ സ്വകാര്യ വാഹനങ്ങളും ഹ്രസ്വകാല പാര്‍ക്കിംഗിലേക്ക് തിരിച്ച് വിടും. വേനലവധിയുടെ യാത്ര തിരക്കാരംഭിക്കുന്നത് കണക്കിയെടുത്ത് ജൂണ്‍ 13 മുതലാണ് ഈ പരീക്ഷണം ആരംഭിക്കുകയെന്ന് യാത്രക്കാരെയും ഉപഭോക്താക്കളെയും അറിയിച്ചുകൊണ്ട് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്‌ഐഎ) ഉപദേശം നല്‍കി.
”ട്രയല്‍സ് കാലയളവില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗില്‍ ഇരുപത് മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കുകയും ഹ്രസ്വകാല കാര്‍ പാര്‍ക്കിനുള്ളില്‍ യാത്രക്കാരെ ഇറക്കാനും പിക്കപ്പ് ചെയ്യാനും സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു.