Archived Articles
രണ്ടാം ഘട്ട ടിക്കറ്റ് വില്പനയില് തെരഞ്ഞെടുക്കപ്പെട്ടവര്‍ ജൂണ്‍ 15 നകം പണടമക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്പന ഫലം ഫിഫ പ്രഖ്യാപിച്ചു.
ഏപ്രില്‍ 28ന് അവസാനിച്ച രണ്ടാം ഘട്ടത്തില്‍ 2.35 കോടി ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഇതില്‍ നിന്നും റാന്‍ഡം സെലക്ഷനിലൂടെ തെരഞ്ഞെടുത്ത 10 ലക്ഷം പേര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരെ ഫിഫ വിവരമറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ടിക്കറ്റ് വില്പനയില് തെരഞ്ഞെടുക്കപ്പെട്ടവര്‍ ജൂണ്‍ 15 നകം പണടമക്കണമെന്നും ഫിഫ വ്യക്തമാക്കി.