ഇഹ്തിറാസ് ആപ്പില്‍ ഇനി വാക്സിനേഷന് സ്റ്റാറ്റസും അറിയാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണത്തിന്റെ സുപ്രധാനമായ മൊബൈല്‍ ആപ്ലിക്കേഷനായ ഇഹ്തറാസ് ആപ്പില്‍ പുതിയ സേവനങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം.
അപ്ഡേറ്റ് ചെയ്ത ഇഹ്തറാസ് ആപ്പില്‍ വ്യക്തികളുടെ വാക്സിനേഷന് സ്റ്റാറ്റസും അറിയാം . വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് അവസാന ഡോസ് സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷം ഇത് അവരുടെ ഇഹ്തറാസ് ആപ്പില്‍ കാണാം.
ആപ്പിലെ ക്യു.ആര് കോഡിന് ചുറ്റും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഫ്രെയിമായാണ് വ്യക്തികളുടെ വാക്സിനേഷന് സ്റ്റാറ്റസ് കാണിക്കുക. കൂടാതെ വാക്സിന് സ്വീകരിച്ചു എന്ന് സൂചിപ്പിക്കുന്ന സ്റ്റാമ്പ് ഇമേജും ആപ്പില്‍ ദൃശ്യമാകും.
വാക്സിനേഷന്’ എന്ന ഒരു പുതിയ ടാബും ആപ്പില്‍ ഉണ്ട്. ഇവിടെ വാക്സിനേഷന് സംബന്ധിച്ച വിശദാംശങ്ങളാണ് ഉണ്ടാവുക. ഓരോ ഡോസും സ്വീകരിക്കുന്ന തിയ്യതി, വാക്സിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകും.
രാജ്യത്ത് വളരെ കുറഞ്ഞ ശതമാനം മാത്രമേ വാക്സിനേഷന് ലഭിച്ചിട്ടുള്ളൂവെന്നതിനാല്‍ ഇത് പെട്ടെന്ന്് നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊവിഡ് പ്രോട്ടോക്കോളില്‍ യാതൊരു മാറ്റവും വരുത്തിയേക്കില്ല. കൂടുതലാളുകള്‍ വാക്സിനെടുക്കുന്നതോടെ ഇത് കൂടുതല്‍ കാര്യക്ഷമമാകും.
ആളുകള്‍ക്ക് തങ്ങളുടെ ഹോം ക്വാറന്റൈന് ലൊക്കേഷന്‍ രേഖപ്പെടുത്തുവാനും പുതിയ അപ്ഡേറ്റില്‍ സംവിധാനമുണ്ട്. വീടുകള്‍ക്ക് ബ്ളൂ പ്ളേറ്റ് ഇല്ലാത്ത സന്ദര്‍ഭങ്ങളിലാണ് ഇത് ഏറെ പ്രയോജനപ്പെടുക.