Uncategorized

മാല്‍ദ്വീപിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് എയര്‍ ബബിള്‍ ഹോളിഡേയ്സ് അവസാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് കാലത്ത് ദോഹയില്‍ നിന്നും മാല്‍ദ്വീപിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഒരുക്കിയ എയര്‍ ബബിള്‍ ഹോളിഡേയ്സ് അവസാനിച്ചു. ഫെബ്രുവരി 20 നാണ് അവസാന വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല എന്നതായിരുന്നു ഈ ടൂര്‍ പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണമെങ്കിലും വീടകങ്ങളില്‍ ബോറടിച്ചിരുന്ന നിരവധി പേര്‍ക്ക് ആശ്വാസമേകിയ ടൂര്‍ പാക്കേജാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കിയത്.

ദൈര്‍ഘ്യമേറിയതും തടസ്സമില്ലാത്തതുമായ സുരക്ഷിത ഇടനാഴിയൊരുക്കിയ ഈ ടൂര്‍ പദ്ധതിയുടെ വിജയം ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് സമുചിതമായി ആഘോഷിച്ചു. അവസാന വിമാനത്തിലെ യാത്രക്കാരെ സമ്മാനപ്പെരുമഴയോടെയാണ് ഖത്തര്‍ എയര്‍വേയ്സ് എതിരേറ്റത്.

കോവിഡ് മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍, ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് ഖത്തറും മാലിദ്വീപും തമ്മില്‍ സുരക്ഷിതമായ യാത്രാ അന്തരീക്ഷം സ്ഥാപിച്ചാണ് ഖത്തറി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ അവധിക്കാല പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം നല്‍കിയത്.

2020 നവംബറില്‍ സുരക്ഷിത യാത്രാ ഇടനാഴി ആരംഭിച്ചതിനുശേഷം, ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് മാലദ്വീപിലേക്കും തിരിച്ചും 70 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തി, ഇതിന്റെ ഫലമായി മൂവായിരത്തിലധികം യാത്രക്കാര്‍ക്ക് അസാധാരണമായ എന്‍ട്രി പെര്‍മിറ്റുകള്‍, ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സന്തോഷകരമായ അവധി ആഘോഷിക്കാന്‍ സഹായകമായി.

Related Articles

Back to top button
error: Content is protected !!