
മാര്‍ച്ച് 28 മുതല്‍ ആസ്പയറില്‍ റമദാന്‍ കായികമേള
അമാനുല്ല വടക്കാങ്ങര
ദോഹ: ആസ്പയറില്‍ നടക്കുന്ന റമദാന്‍ കായികമേളയുടെ ഒമ്പതാം പതിപ്പ് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ നടക്കും. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രഖ്യാപിച്ചതാണിത്. 12 ദിവസത്തെ ഫെസ്റ്റിവലില്‍ കായിക മത്സരം മുതല്‍ ശാരീരിക വെല്ലുവിളികള്‍ വരെയുള്ള എട്ട് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു.
”ഇവ സജീവമായ വിനോദം തേടുന്നവരുടെ താല്‍പ്പര്യം ഉണര്‍ത്തുന്നു. എല്ലാ മത്സരങ്ങളും രാത്രി 9:30 മുതല്‍ അര്‍ദ്ധരാത്രി വരെ നടക്കും. സ്പോര്‍ട്സില്‍ അഭിനിവേശം പ്രകടിപ്പിക്കുന്നവര്‍ക്ക് അതിശയകരമായ സമ്മാനങ്ങള്‍ ലഭിക്കും.
കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍ , ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌സല്‍, എന്നിവ ഉള്‍പ്പെടുന്നു. ഭിന്ന ശേഷിക്കാര്‍ക്കായി ടേബിള്‍ ടെന്നീസ് മല്‍സരവും നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് aspirezone.qa വഴി രജിസ്റ്റര്‍ ചെയ്യാം.