Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മനുഷ്യ മനസ്സുകളെ ചേര്‍ത്ത് പിടിച്ചത് കെഎംസിസി- എ അബ്ദുല്‍ റഹ്‌മാന്‍

ദോഹ :കോവിഡ് കാലത്ത് മനുഷ്യ മനസ്സുകള്‍ അകലാന്‍ ശ്രമിച്ചപ്പോള്‍ ചേര്‍ത്ത് പിടിച്ചത് കെഎംസിസി പ്രസ്ഥാനമാണെന്നു മുസ് ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എ അബ്ദു റഹ്‌മാന്‍ അഭിപ്രായപ്പെട്ടു .
ഹ്രസ്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുസ് ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദു റഹ്‌മാന്‍ , മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് , കാസര്‍ഗോഡ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ:വി മുനീര്‍ എന്നിവര്‍ക്കുള്ള കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടകയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ മതേതര നിലപാടുകളുടെ പ്രതികരണമാണ് കര്‍ണാടക ഇലക്ഷനില്‍ പ്രതിഫലിച്ചത് എന്ന് കര്‍ണാടക ഇലക്ഷന്‍ പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന എ.കെ.എം അഷ്റഫ് എം എല്‍ എ അഭിപ്രായപ്പെട്ടു .ചടങ്ങില്‍ ആരോഗ്യ സേവന രംഗത്ത് നിന്നും വിരമിച്ച നിസ്താര്‍ പട്ടേല്‍ , മുഹമ്മദ് കുഞ്ഞി സൗത്ത് ചിത്താരി , ബഷീര്‍ ചാലക്കുന്ന് എന്നിവരെ ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് മൊയ്ദു ബേക്കലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം ,ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം അദ്ധ്യക്ഷത വഹിച്ചു .പരിപാടിയില്‍ സീനിയര്‍ നേതാക്കന്മാരായ ഡോ.എം.പി.ഷാഫി ഹാജി , എംവി ബഷീര്‍ ,കെ എസ് മുഹമ്മദ് കുഞ്ഞി , സാദിഖ് പാക്യാര , ജില്ലാ നേതാക്കന്മാരായ ആദം കുഞ്ഞി , നാസ്സര്‍ കൈതക്കാട് , ഷാനിഫ് പൈക്ക ,മൊയ്ദു ബേക്കല്‍, സാദിഖ് കെ സി , അഷ്റഫ് ആവിയില്‍ , സഗീര്‍ ഇരിയ ,എന്നിവര്‍ സംബന്ധിച്ചു , ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും , ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയന്‍പാറ നന്ദിയുംപറഞ്ഞു

Related Articles

Back to top button