Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഷെബിന്‍ ബെന്‍സന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം


ദോഹ. പ്രശസ്ത മലയാള ചലച്ചിത്രകാരന്‍ ഷെബിന്‍ ബെന്‍സന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി. ഐസിസി സെക്രട്ടറി എബ്രഹാം ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലുവും ജനറല്‍ സെക്രട്ടറി മോഹന്‍ കുമാറും ചേര്‍ന്ന് ഷെബിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. സുബ്രഹ്‌മണ്യ ഹെബ്ബഗെലു തന്റെ പ്രസംഗത്തില്‍ നടന്‍ ഇതുവരെ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുകയും വിനോദ ലോകത്തിന് നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ഷെബിന്‍ തന്റെ ചിന്തകള്‍ സദസ്സുമായി പങ്കുവെച്ചു.

ഐസിസി കോണ്‍സുലര്‍ & എച്ച്ആര്‍ മേധാവി സജീവ് സത്യശീലന്‍ നന്ദി പറഞ്ഞു. ശ്രീമതി മഞ്ജു പരിപാടി നിയന്ത്രിച്ചു

Related Articles

Back to top button