Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി രാജ്യം ഈദുല്‍ അദ്ഹ ആഘോഷിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ത്യാഗാര്‍പ്പണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി രാജ്യം ഈദുല്‍ അദ്ഹ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 610 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പല പള്ളികളും ഭക്തജനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞു.
ഈദ് സുപ്രധാനമായ ആഘോഷമാണെന്നും സ്‌നേഹബന്ധങ്ങളും കുടുംബ ബന്ധങ്ങളും ശക്തമാക്കണമെന്നും പ്രാര്‍ഥനയും ഗുണകാംക്ഷയും കൈമുതലാക്കിയാണ് സമൂഹം മുന്നോട്ടുപോവേണ്ടതെന്നും പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.

ലുസൈല്‍ ഈദ് ഗാഹിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.

ഈദ് കേവലം ആഘോഷങ്ങളില്‍ പരിമിതമാവാതെ ജീവിത വിശുദ്ധിയും ത്യാഗാര്‍പ്പണ സന്നദ്ധതയും വളര്‍ത്തണമെന്ന് വിവിധ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ഉദ്‌ബോധിപ്പിച്ചു.

Related Articles

Back to top button