Breaking NewsUncategorized
90 ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ അഡൈ്വസറി ഗ്രൂപ്പ് സമ്മേളനം ദോഹയില്‍ ആരംഭിച്ചു

ദോഹ: 90 ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ അഡൈ്വസറി ഗ്രൂപ്പ് സമ്മേളനം ദോഹയില്‍ ആരംഭിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഐക്യരാഷ്ട്രസഭയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ അഡൈ്വസറി ഗ്രൂപ്പ് (ഇന്സാറാഗ്) സമ്മേളനം നടക്കുന്നത്.
ലോകമെമ്പാടുമുള്ള നിരവധി മന്ത്രിമാരും സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും