Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ മ്യൂസിയം യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അഫിലിയേറ്റഡ് അംഗം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ മ്യൂസിയം യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അഫിലിയേറ്റഡ് അംഗമായി. ഒക്ടോബര്‍ 19ന് ഉസ്ബെക്കിസ്ഥാനില്‍ നടന്ന യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ അസംബ്ലിയുടെ 25-മത് സെഷനിലാണ് ഖത്തറിന്റെ അംഗത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അഫിലിയേറ്റഡ് അംഗത്വം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും സുസ്ഥിരവും ഉത്തരവാദിത്വവുമുള്ള ടൂറിസം പദ്ധതികള്‍ സംഭാവന ചെയ്തതിനുള്ള സാക്ഷ്യമായി ഇതിനെ കണക്കാക്കുന്നതായും ഖത്തര്‍ മ്യൂസിയം ആക്ടിംഗ് സിഇഒ മുഹമ്മദ് സഅദ് അല്‍ റുമൈഹി പ്രതികരിച്ചു. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം സജീവമാക്കാന്‍ അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങളുമായുള്ള പ്രവര്‍ത്തനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button