Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖിഫ് അന്തര്‍ ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിക്കോഫ് ഇന്ന്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനാലാമത് അന്തര്‍ ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിക്കോഫ് ഇന്ന്.

രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ മല്‍സത്തിനാണ് ഇന്ന് വൈകുന്നേരം 7.30 ന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമാവുക.


7.30 ന് ആരംഭിക്കുന്ന ആദ്യ മല്‍സരത്തില്‍ കെ.എം.സി.സി കണ്ണൂരും കെ.എം.സി.സി മലപ്പുറവും ഏറ്റുമുട്ടും.

9.10 ന് ആരംഭിക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഫോക് കോഴിക്കോട് ടി.ജെ.എസ്.വി തൃശൂരിനെ നേരിടും.
വയനാട് കൂട്ടം, കെ.എം.സി.സി കണ്ണൂര്‍, കെ.എം.സി.സി മലപ്പുറം, കെ.എം.സി.സി പാലക്കാട് , ദിവ കാസര്‍ഗോഡ്, ഫോക് കോഴിക്കോട്, ടി.ജെ.എസ്.വി തൃശൂര്‍, യുനൈറ്റഡ് എറണാകുളം എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

Related Articles

Back to top button