Uncategorized

മെ യ് ഡ് ഇന്‍ ഖത്തര്‍’ എക്സിബിഷന് ഉജ്വല തുടക്കം

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എക്സിബിഷന്റെ ഒമ്പതാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനി, ഖത്തര്‍ വ്യവസായി അസോസിയേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി എന്നിവര്‍ പങ്കെടുത്തു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ചേംബര്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പ്രദര്‍ശനത്തില്‍ 450 ഓളം കമ്പനികളും ഫാക്ടറികളും പങ്കെടുക്കുന്നുണ്ട് .

അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ്, അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിലെ സജീവ സാന്നിധ്യമാണ്.

Related Articles

Back to top button
error: Content is protected !!