Breaking News
മുന്‍ ഖത്തര്‍ പ്രവാസി സൗദിയില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി സൗദിയില്‍ നിര്യാതനായി . ഖത്തറില്‍ ബിസിനസ്സുകാരനായിരുന്ന കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക ശംസുദ്ധീന്‍ (43) ആണ് സൗദിയിലെ ജിസാനില്‍ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായത്.റിയാദില്‍ നിന്നും ബിസിനസ്സ് ആവശ്യാര്‍ത്ഥം ജിസാനില്‍ പോയതായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഖത്തറില്‍ നിന്നും ബിസിനസ്സ് സൗദിയിലേക്ക് മാറ്റിയത്. ആയിശ കളരാന്തിരിയാണ് ഭാര്യ. മസിന്‍അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ് വാന്‍ എന്നിവര്‍ മനക്കളാണ്.