ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വാക്സിനേഷന് വേണ്ടി അപ്പോയന്മെന്റില്ലാതെ ആളുകള്‍ തടിച്ചുകൂടുന്നത് പ്രയാസം സൃഷ്ടിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വാക്സിനേഷന് വേണ്ടി അപ്പോയന്മെന്റില്ലാതെ ആളുകള്‍ തടിച്ചുകൂടുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം. നിരന്തരമായ മുന്നറിയിപ്പുകളും നിര്‍ദേശങ്ങള്‍ക്കും ശേഷവും നിരുത്തരവാദപരമായി നൂറുകണക്കിനാളുകളാണ് നിത്യവും ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വാക്സിനേഷന് വേണ്ടി തടിച്ചുകൂടുന്നത് .
വാക്സിനേഷനില്‍ പിന്തുടരുന്ന എല്ലാ നിയമ വ്യവസ്ഥകളെയും തെറ്റിക്കുന്ന ഈ നടപടിക്കെതിരെ ആരോഗ്യമന്ത്രാലയം ആഭ്യന്തരമന്ത്രാലയവും കണിശമായ മുന്നറിയിപ്പുമായി രംഗത്തു വന്നു. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും മുന്‍കൂട്ടി എസ്എംഎസ് ലഭിച്ചവര്‍ മാത്രമേ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വാക്സിനേഷന് എത്താവൂ എന്നും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി
സ്ഥാപന അധികൃതരും വ്യക്തികളും ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും അച്ചടക്കത്തോടെ വാക്സിനേഷന് പദ്ധതി വിജയിപ്പിക്കുവാന്‍ സഹകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു