Local News

പള്ളികളില്‍ പോകുമ്പോള്‍ പരിഗണിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം ആരാധകര്‍ക്ക് പള്ളികളില്‍ പോകുമ്പോള്‍ പരിഗണിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉചിതമായ വസ്ത്രധാരണം, വ്യക്തി ശുചിത്വം പാലിക്കുക, പാദരക്ഷകള്‍ അതിന്റെ നിയുക്ത സ്ഥലത്ത് സൂക്ഷിക്കുക, വുദു ചെയ്യുമ്പോള്‍ വെള്ളം പാഴാക്കാതിരിക്കുക, പള്ളിയിലെ എയര്‍ കണ്ടീഷനറുകള്‍, ലൈറ്റുകള്‍, ശബ്ദസംവിധാനങ്ങള്‍ എന്നിവ തൊടാതിരിക്കുക, വികലാംഗ സൗകര്യങ്ങളും പാര്‍ക്കിംഗും അവര്‍ക്ക് മാത്രമാക്കുക, നമസ്‌കാര സമയങ്ങളില്‍ മാത്രം പള്ളിയോടനുബന്ധിച്ച പാര്‍ക്കിംഗ് ഉപയോഗിക്കുക, ഉപയോഗിച്ച ടിഷ്യൂകളും മാലിന്യങ്ങളും അതിന്റെ സ്ഥാനത്ത് നിക്ഷേപിക്കുക,പള്ളിയുടെ ചുറ്റുമുള്ള വീടുകളുടെ മുന്നില്‍ നില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ഔഖാഫ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍.

Related Articles

Back to top button
error: Content is protected !!