Local News

അന്താരാഷ്ട്ര അറബി സമൂഹത്തിനുളള മലയാളത്തിന്റെ സംഭാവന മഹത്തരം : പ്രൊഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദിര്‍

ദോഹ. അന്താരാഷ്ട്ര അറബി സമൂഹത്തിനുളള മലയാളത്തിന്റെ സംഭാവന മഹത്തരമാണെന്നും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചാലിയത്ത് മലയാളികള്‍ നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പിന്റേയും വിജയത്തിന്റേയും പശ്ചാത്തലത്തില്‍ ഖാദി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുബീന്‍ ചരിത്രപരവും സാഹിത്യപരവുമായ പ്രത്യേകതകളുള്ള കൃതിയാണെന്നും പ്രൊഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ അഭിപ്രായപ്പെട്ടു.
കിംഗ് സല്‍മാന്‍ ഗ്‌ളോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വോജിന്റെ ഇന്ത്യയിലെ അറബി മാസാചരണ പരിപാടികളുടെ ഭാഗമായി കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ സവിശേഷതകളുള്ള അറബി ഭാഷ പഠിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.

പി.ജി, ഇന്റഗ്രേറ്റഡ് പിജി വിദ്യാര്‍ഥികളുടെ ഇന്‍ഡക് ഷന്‍ ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ അധ്യക്ഷത വഹിച്ചു. ഭാഷാ വിഭാഗം ഡീന്‍ ഡോ.മൊയ്തീന്‍ കുട്ടി എബി, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. മുനീര്‍ ഹുദവി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!