Local NewsUncategorized
പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന്

ദോഹ.വര്‍ക്കല ടി.എസ് കാനാല്‍ നവീകരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ജോലികള്‍ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന് അഭിപ്രായപ്പെട്ടു. വികസനത്തിന്റെത്തിന്റെ മറവില്‍ കോടികളുടെ മണല്‍ ഖനനവും അതുമൂലം കിലോമീറ്ററുകള്‍ സുന്ദരമായ തീരം നഷ്ടമാവുകയും ചെയ്തെന്നും കണ്‍വന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് നസീര്‍ ഹനീഫ, ജനറല്‍ സെക്രട്ടറി മുബീന് അമീന്, അംലാദ് കമാല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഢലം ഭാരവാഹികളായി അംലാദ് കമാലിനെ പ്രസിഡണ്ടായും ഷഫീഖ് സലീമിനെ സെക്രട്ടറി ആയും സഫറിനെ ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.



