Uncategorized
ചിറമേല്‍ അച്ഛനെത്തി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം നാളെ

ദോഹ. കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദ സന്ദേശവുമായി നന്മയുടെ വെളിച്ചമോതിക്കൊണ്ട് സംഘടിപ്പിക്കുന്ന മാനവ സൗഹൃദ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത പ്രഭാഷകനും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേല്‍ ദോഹിലെത്തി.
നാളെ വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളിലാണ് പരിപാടി.

