Uncategorized
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. ഡബ്ല്യുഎംസി ഖത്തര്‍ അംഗങ്ങള്‍ ദോഹയിലെ അല്‍ മുന്‍തസ പാര്‍ക്കില്‍ യൂണിറ്റി വാക്ക് സംഘടിപ്പിച്ചാണ് ദേശീയ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്.
യൂണിറ്റി വാക്ക് ചെയര്‍മാന്‍ സുരേഷ് കരിയാദ്, പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, ട്രഷറര്‍ ജിജി ജോണ്‍, ഉപദേശക സമിതി ചെയര്‍മാന്‍ വി.എസ്. നാരായണന്‍, അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, ജെബി കെ ജോണ്‍, ജോണ്‍ ഗില്‍ബെര്‍ട്ട്, കാജല്‍ മൂസ, ഷഹാന അബ്ദുള്‍ കാദര്‍, സുബിന വിജയ് എന്നിവര്‍ നേതൃത്വം നല്‍കി.
അതിരാവിലെ തന്നെ അംഗങ്ങള്‍ ഒത്തുകൂടി, ആതിഥേയ രാഷ്ട്രത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു. ഖത്തറിലെ അനുഭവങ്ങളും ഗൃഹാതുര നിമിഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്.