Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്റ്റുഡന്റ്സ് ഫെസ്റ്റിന് ഉജ്വല സമാപനം


ദോഹ : ഐ സി എഫ് ഖത്തര്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വൈഭവങ്ങള്‍ പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ ബദ്റുല്‍ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. നജ്മുല്‍ ഹുദാ , ശംസുല്‍ ഹുദാ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അല്‍റയ്യാന്‍ ഷെര്‍ബോണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ ഉച്ചക്ക് നടന്ന പ്രൗഢമായ ഉത്ഘാടന സംഗമം നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി ഉത്ഘാടനം ചെയ്തു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ജെബി കെ ജോണ്‍ , സൗദി ഗ്രൂപ്പ് എം ഡി മുസ്തഫ , ഹോട്ട് പാക്ക് എം ഡി പി എസ് എം എ ഹുസ്സൈന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , മുഹമ്മദ് നൗഷാദ് അബു , ഷഹബാസ് തങ്ങള്‍, സിറാജ് തങ്ങള്‍ , സിറാജ് ചൊവ്വ , മുനീര്‍ കെ സി എഫ് , ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി, മറ്റു സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു . ഐ സി എഫ് ഖത്തര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും റഹ്‌മതുല്ലാഹ് സഖാഫി നന്ദിയും പറഞ്ഞു.
രാത്രി നടന്ന സമാപന സംഗമം ഐ സി സി ജനറല്‍ സെക്രട്ടറി ജോസഫ് അബ്രഹാം ഉത്ഘാടനം ചെയ്തു. അഹ്‌മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ വിജയികള്‍ക്കുള്ള ട്രോഫി നല്‍കി . രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി വിതരണം ചെയ്തു. റഹ്‌മത്തുള്ള സഖാഫി , ഡോക്ടര്‍ അബ്ദുല്‍ ഹമീദ്, ഉമര്‍ കുണ്ടുതോട്, സലിം കുറുകത്താണി, മറ്റു ഐ സി എഫ് , ആര്‍ എസ് സി നേതാക്കളും സംബന്ധിച്ചു . ജവാദ് സഖാഫി നന്ദി പറഞ്ഞു .

Related Articles

Back to top button