Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കാലികപ്രസക്തവും ഉപകാരപ്രദവുമായ ലേഖനങ്ങളുടെ സമാഹരമാണ് വിജയമന്ത്രങ്ങള്‍ ; മുഹമ്മദ് അസ്‌ലം

ദോഹ : കാലികപ്രസക്തവും ഉപകാരപ്രദവുമായ ലേഖനങ്ങളുടെ സമാഹരമാണ് ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെന്ന് യുവ സംരംഭകനും റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അസ്‌ലം അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതം അടയാളപ്പെടുത്തുന്ന സുപ്രധാനമായ ആശയങ്ങളും സന്ദേശങ്ങളുമാണ് വിജയമന്ത്രങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമായ ആശയങ്ങള്‍ വശ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ പോഡ്കാസ്റ്റ് ഏറെ ആവേശത്തോടെയാണ് കേള്‍ക്കാറുളളത് .ജീവിതത്തെ മുന്നോട്ടുനയിക്കുവാനും പ്രചോദിപ്പിക്കുവാനും സഹായകമായ ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Back to top button