Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലെബനീസ് ആര്‍മിക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 70 ടണ്‍ വീതം ഭക്ഷ്യ വസ്തുക്കള്‍ നല്‍കുമെന്ന് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലെബനോണില്‍ നിലവിലുള്ള പ്രതിസന്ധി മറി കടക്കുവാന്‍ ഖത്തര്‍ ലബനോണ്‍ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്നും ലെബനീസ് ആര്‍മിക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 70 ടണ്‍ വീതം ഭക്ഷ്യ വസ്തുക്കള്‍ നല്‍കുമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഥാനി പറഞ്ഞു. ലെബനന്‍ റിപ്പബ്ലിക് പ്രസിഡന്റ് ജനറല്‍ മൈക്കല്‍ ഔനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button