Uncategorized

ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മയുടെ ഓക്‌സി മീറ്റര്‍ വിതരണം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഓക്‌സി മീറ്റര്‍ വിതരണം ചെയ്തു. കൊറോണ മാനദണ്ഡം പാലിച്ചു ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് സുശീല സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് പ്രീത ടീച്ചര്‍, ഏങ്ങണ്ടിയൂര്‍ സഹകരണ ബേങ്ക് പ്രസിഡന്റ് എം.എ. ഹാരീസ്ബാബു, കൂട്ടായ്മയുടെ രക്ഷാധികാരി സുരേഷ് യു.എം, കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കും കൂട്ടായ്മയുടെ മുഴുവന്‍ അംഗങ്ങള്‍ക്കും ഏങ്ങണ്ടിയൂര്‍ പഞ്ചായത്തു മെമ്പര്‍മാര്‍ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുമാണ് ഓക്‌സി മീറ്റര്‍ നല്‍കിയതെന്ന് കൂട്ടായ്മയുടെ രക്ഷാധികാരി സുരേഷ് ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!