Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ധനസഹായവുമായി കേരളം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.കേരളത്തിലെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യൂവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്സുകള്‍ക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികരിക്കരുത്.www.egrantz.kerala.gov.inഎന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനംwww.bcdd.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തിയതി സെപ്റ്റംബര്‍ 20. ഫോണ്‍: 0471 2727379

Related Articles

Back to top button