Breaking News
ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം, 172 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതിനിടയില്‍ ചികില്‍സയിലായിരുന്ന 87 കാരന് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 604 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 27009 പരിശോധനകളില്‍ 62 യാത്രക്കാരും 110 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
249 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2197 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 78 ആയി. 3 പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 23 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.