Uncategorized

മുല്ലപ്പെരിയാര്‍; സമര പ്രഖ്യാപനത്തിന് ഐക്യദാര്‍ഢ്യം: സോഷ്യല്‍ ഫോറം

ദോഹ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്ത് പുതിയത് നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളപിറവിദിനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തിയ സമര പ്രഖ്യാപനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

കേരളത്തിലെ അഞ്ച് പ്രധാന ജില്ലകളെ ഭൂപടത്തില്‍ നിന്നു തന്നെ തുടച്ചു നീക്കാന്‍ തക്ക ശേഷിയുള്ള മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1895 ല്‍ നിര്‍മിച്ച ഡാമിന്റെ കെട്ടുറപ്പില്‍ പൊതുജനങ്ങള്‍ ആശങ്കാകുലരാണ്.

ഏതാണ്ട് 35 ലക്ഷം ജനങ്ങളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ഈ ഡാം ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!