Uncategorized

ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 5ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 5 വെള്ളി ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്.

രക്തം ദാനം ചെയ്യുന്നവര്‍ക്ക് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ജി.പി കണ്‍സള്‍ട്ടേഷന്‍, നസീം അല്‍ റബീഹ് ഡിസ്‌കൗണ്ട് കാര്‍ഡ്, ഫ്രീ ബ്ലഡ് ഷുഗര്‍ ചെക്കപ്പ് തുടങ്ങിയവ ഉണ്ടായിരിക്കും. ക്യാമ്പില്‍ ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പിനോടനുബന്ധിച്ച് SEKAI സ്‌പോണ്‍സര്‍ ചെയ്ത ടീ ഷര്‍ട്ടിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഇന്‍കാസ് നേതാവ് ഹൈദര്‍ ചുങ്കത്തറക്ക് നല്‍കി പ്രകാശനം ചെയ്തു.

സി.എ സലാം, അഷ്‌റഫ് നന്നംമുക്ക്, ബഷീര്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!