Uncategorized

യാത്രകള്‍ കര്‍മരംഗത്ത് ഊര്‍ജ്ജസ്വലത നല്‍കും; നിയാസ് അബ്ദുല്‍ നാസര്‍

അഫ്സല്‍ കിളയില്‍ :

ദോഹ : യാത്രകള്‍ കര്‍മരംഗത്ത് ഊര്‍ജ്ജസ്വലത നല്‍കുമെന്ന് അല്‍ സുവൈദ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ എന്ന പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകാരനില്‍ നിന്ന് ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനോഹരമായ ജോര്‍ജിയ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ പുസ്തകം ഏറെ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായോ ഏവന്‍സ് ശാഖകളുമായോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!