Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒരേ ദിവസം അഞ്ച് ഫാര്‍മസികള്‍ തുറന്ന് കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഒരേ ദിവസം അഞ്ച് ഫാര്‍മസികള്‍ തുറന്ന് കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് തങ്ങളുടെ വളര്‍ച്ചയുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്തു. നാല് ഔട്ട്ലെറ്റുകള്‍ ഓണ്‍ലൈനിലും ഗ്രൂപ്പിന്റെ അമ്പതാമത് ശാഖ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ നേരിട്ടുമാണ് ഉദ്ഘാടനം ചെയ്തത്. മെഡ് ടെക് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, വെല്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഖ്താര്‍, ഹസന്‍ ചൊഗ്ളേ, ശൈഖ് അബ്ദുല്‍ നാസര്‍ അല്‍ ഥാനി എന്നിവര്‍ ഓണ്‍ ലൈന്‍ ഉദ്ഘാടത്തിന് നേതൃത്വം നല്‍കി.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി സമീപിക്കാവുന്ന നൈബര്‍ഹുഡ് ഫാര്‍മസി എന്ന നിലയിലേക്കുയരുവാന്‍ ഇത് സഹായകമാകുമെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരാനാണ് കെയര്‍ ആന്റ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും സ്ഥാപകനും ചെയര്‍മാനുമായ ഇ.പി. അബ്ദുറഹിമാന്‍ പറഞ്ഞു.

കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് അമ്പത് ശാഖകള്‍ പിന്നിടുന്ന സന്തോഷം ഉപഭോക്താക്കളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് നിരവധി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button