Breaking News

ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം, 447 പേര്‍ക്ക് പോസിറ്റീവ് , 1182 രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം, 447 പേര്‍ക്ക് പോസിറ്റീവ് , 1182 രോഗമുക്തര്‍ .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24855 പരിശോധനകളില്‍ 64 യാത്രക്കര്‍ക്കടക്കം 447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 383 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 1182 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6598 ആയി കുറഞ്ഞു.

ചികില്‍സയില്‍ കഴിഞ്ഞിരുന്ന 62, 69 വയസുള്ള രണ്ട് പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 660 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 6 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 44 പേര്‍ ആശുപത്രിയിലും 34 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!