Uncategorized

തനിമ റയ്യാന്‍ സോണ്‍: പ്രവാചക മദ്ഹ് ഗാനാലാപന മത്സരം സംഘടിപ്പിച്ചു

ദോഹ: ‘മുത്ത് റസൂലിനൊപ്പം’ എന്ന തലക്കെട്ടില്‍ തനിമ റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച പ്രവാചക മദ്ഹ് ഗാനമത്സരത്തിന്റെ ഫൈനലില്‍ റാഫാത്ത് കപ്പാട്ടരകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി, നവാസ് പുത്താലത്ത് രണ്ടാം സ്ഥാനവും നിസാര്‍ കെ. മൂന്നാം സ്ഥാനവും നേടി. നേരെത്തെ വാട്ട്‌സ് ആപ്പിലൂടെ നിരവധി പേര്‍ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്തവരാണ് ഫൈനലില്‍ മാറ്റുരച്ചത്. വിജയികള്‍ക്ക് സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം, തനിമ ഖത്തര്‍ ഡയറക്ടര്‍ നബീല്‍, തനിമ റയ്യാന്‍ സോണല്‍ ഡയറക്ടര്‍ റഫീഖ് തങ്ങള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് കാരുണ്യത്തിന്റെ തിരുദൂതര്‍ എന്ന കാവ്യാവിഷ്‌കാരം അബ്ദുല്‍ ഹമീദ്, അനസ് എടവണ്ണ, അനീസ് എടവണ്ണ എന്നിവര്‍ അവതരിപ്പിച്ചു, തനിമ റയ്യാന്‍ സോണ്‍ ഭാരവാഹികളായ സുബുല്‍ അബ്ദുല്‍ അസീസ്, സിദ്ദിഖ് വേങ്ങര, അബ്ദുല്‍ ജലീല്‍ എം.എം. എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!