Breaking News

ഖത്തറില്‍ ഹജ്ജ്, ഉംറ സേവനങ്ങള്‍ക്ക് അംഗീകാരം എട്ട് ട്രാവല്‍ ഓപറേറ്റര്‍മാര്‍ക്ക് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിലവില്‍ ഹജ്ജ്, ഉംറ സേവനങ്ങള്‍ക്ക് അംഗീകാരം എട്ട് ട്രാവല്‍ ഓപറേറ്റര്‍മാര്‍ക്ക് മാത്രമാണെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി മതകാര്യ മന്ത്രാലയം അംഗീകരിച്ച എട്ട് ടൂര്‍, ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ താഴെ പറയുന്നവയാണ്.

അന്‍സാര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ബിന്‍ ദാര്‍വിഷ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഖുദ്സ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ ആന്റ് ടൂറിസം, നുസുക് ഹജ്ജ് ആന്റ് ഉംറ, ലബ്ബൈക് ഹജ്ജ് ആന്റ് ഉംറ, ദോറാത്ത് മക്ക, ഹാതിം ഹജ്ജ് ഉംറ ഓഫീസ്.

എല്ലാ ടൂര്‍ ട്രാവല്‍ ഓഫീസുകളും നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉംറ യാത്രകള്‍ സംഘടിപ്പിച്ചതിന് അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!