Archived Articles

ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് മാര്‍ച്ച് 17 വരെ തുടരും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് മാര്‍ച്ച് 17 വരെ തുടരുമെന്നും എന്തെങ്കിലും തരത്തിലുള്ള പിഴകളുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.


ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ‘ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വിവരം.

മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളിലെ സെല്‍ഫ് സര്‍വീസ് കിയോകിലൂടേയും പേയ്മെന്റ് നടത്താം.

മാര്‍ച്ച് 17 ന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ സംരംഭം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!