Archived Articles
മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: വിജ്ഞാനം പ്രകാശമാണ് എന്ന സുപ്രധാനമായ പ്രമേയത്തോടെ ദോഹ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു
എക്സിബിഷന്റെ പവലിയനുകള്‍ സന്ദര്‍ശിക്കുകയും നിരവധി പ്രസാധകരുമായും എഴുത്തുകാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു. ഖത്തറി, അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സ്ഥാപനങ്ങള്‍, എംബസികള്‍ എന്നിവയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍ പുസ്തകമേളയിലുണ്ട്.
2021 ഖത്തര്‍-അമേരിക്ക സാംസ്കാരിക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ് ഈ വര്‍ഷത്തെ പുസ്തകമേളയിലെ ഗസ്റ്റ് ഓഫ് ഹോണര്‍. അമേരിക്കന്‍ പവലിയന് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു .