Uncategorized

കേരള ബിസിനസ് ഫോറം ഫൗണ്ടേര്‍സ് ഡേ സമുചിതമായി ആഘോഷിച്ചു


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ഫൗണ്ടേര്‍സ് ഡേ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സമുചിതമായി ആഘോഷിച്ചു. സംഘടനയുടെ ആറാമത് വാര്‍ഷികാഘോഷമാണ് സംഘാടക മികവിലും പങ്കാളിത്തത്തിലും ശ്രദ്ധേയമായത്.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി മിഷന്‍ സന്ധീപ് കുമാര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പ്രമുഖ ഖത്തരീ സംരംഭകരും ഖത്തര്‍ ചേമ്പര്‍ പ്രതിനിധികളുമായ മുഹമ്മദ് താലിബ് അല്‍ കൂരി, യൂസുഫ് അല്‍ ജാബര്‍, ഐബിപിസി വൈസ് പ്രസിഡണ്ട് കെ.പി.അഷ് റഫ് എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

കേരള ബിസിനസ് ഫോറം ഭാരവാഹികളും അതിഥികളും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ഫൗണ്ടേര്‍സ് ഡേ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ ഫൗണ്ടേഴ്‌സിനെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
കേരള ബിസിനസ് ഫോറം മെമ്പേര്‍സ് ഡയറക്ടറി മുതിര്‍ന്ന മലയാളി സംരംഭകന്‍ എ.കെ. ഉസ് മാന് നല്‍കിയും ന്യൂസ് ലെറ്റര്‍ എം.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജിക്ക് നല്‍കിയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

സംഘടനയുടെ വെബ് ആപ്‌ളിക്കേഷന്‍, അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് എന്നിവയപം ചടങ്ങില്‍ ലോഞ്ച് ചെയ്തു.
സംഘടനയുടെ ഫൗണ്ടര്‍ പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീനായിരുന്നു മാസ്റ്റര്‍ ഓഫ് ദ സെറിമണി.
മുന്‍ പ്രസിഡണ്ടുമാരായ കെ.ആര്‍.ജയരാജ്, ഷാനവാസ് ബാവ, ഐസിസി പ്രസിഡണ്ട് എ.പി.മണികണ് ഠന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കെബിഎഫ് ഉപദേശക സമിതി ചെയര്‍മാന്‍ രാമ കൃഷ്ണന്‍, അംഗങ്ങളായ വി.എസ്. നാരായണന്‍, സാബിത് സഹീര്‍, ഷിഹാബ് ഷരീഫ്, ട്രഷറര്‍ നൂറുല്‍ ഹഖ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഫര്‍സാദ് അക്കര, ഹമീദ് കെ.എം.എസ്, ഷബീര്‍ മുഹമ്മദ്, ജയപ്രസാദ്, മുഹമ്മദ് അസ് ലം, ഹംസ സഫര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി .
കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കമി അലക് സാണ്ടര്‍ സ്വാഗതവും ജോ.സെക്രട്ടറി സോണി അബ്രഹാം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!