Breaking News
ഖത്തര്‍ പ്രധാനമന്ത്രിക്കും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിനും ടീ ഷര്‍ട്ടുകള്‍ സമ്മാനിച്ച് ഫിഫ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിക്കും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനും ഫിഫ തങ്ങളുടെ പേരുകളെഴുതിയ ടീ ഷര്‍ട്ടുകള്‍ സമ്മാനിച്ചു. ദോഹ എക്‌സിസിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എഴുപത്തിരണ്ടാം ഫിഫ കോണ്‍ഗ്രസില്‍ വെച്ചാണ് പ്രസിഡണ്ട് ജിയാനോ ഇന്‍ഫാന്റിനോ ഇരുവര്‍ക്കും ടീ ഷര്‍ട്ടുകള്‍ സമ്മാനിച്ചത്.