Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesBreaking News

ഖത്തറില്‍ ഈദ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം, ജനസാഗരമായി ദോഹ കോര്‍ണിഷ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ ഈദ് ഫെസ്റ്റിവലിന് ദോഹ കോര്‍ണിഷില്‍ ഉജ്വല തുടക്കം. ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട പതിനായിരങ്ങള്‍ കോര്‍ണിഷിലേക്ക് ഒഴുകിയപ്പോള്‍ ദോഹ കോര്‍ണിഷ്് അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള ജനങ്ങളാണ് ആഘോഷ പരിപാടികള്‍ക്കായെത്തിയത്. ദോഹ മെട്രോയിലും കര്‍വ ബസുകളിലും നല്ല തിരക്കാണനുഭവപ്പെട്ടത്.

ഉച്ച കഴിഞ്ഞ് 3 മണിയോടെ തന്നെ ജനങ്ങള്‍ കോര്‍ണിഷിലേക്കൊഴുകുകയായിരുന്നു. കോര്‍ണിഷ് സ്ട്രീറ്റിലേക്ക് പൊതുഗതാഗത സംവിധാനവും മെട്രോ ലിങ്ക് സര്‍വീസുകളും ജനങ്ങളെ എത്തിച്ചുകൊണ്ടിരുന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബലൂണ്‍ പരേഡ് ആദ്യം സമയം മാറ്റുകയും പിന്നീട് കാന്‍സലാക്കുകയും ചെയ്‌തെങ്കിലും ദോഹാ കോര്‍ണിഷില്‍ വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടുകളും സംഗീത കച്ചേരിയുമൊക്കെ ഈദ് ഫെസ്റ്റിവലിന് നിറം പകര്‍ന്നു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈദ് ഫെസ്റ്റിവല്‍ നാളെ സമാപിക്കും.

Related Articles

Back to top button