Uncategorized

ഖത്തറിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ നവംബര്‍ 1 ന് ആരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: 2023-24 വര്‍ഷത്തേക്കുള്ള ഖത്തറിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ 2023 നവംബര്‍ 1 മുതല്‍ ആരംഭിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

വാര്‍ഷിക ക്യാമ്പിംഗ് സീസണിനായുള്ള രജിസ്‌ട്രേഷന്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഒക്ടോബര്‍ 22 മുതല്‍ 31 വരെ ആയിരിക്കും.

വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.

2023 നവംബര്‍ 1-ന് ആരംഭിക്കുന്ന ക്യാമ്പിംഗ് സീസണ്‍ 2024 ഏപ്രില്‍ 30-ന് അവസാനിക്കും.

ക്യാമ്പിംഗ് സമയത്ത് പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!