Uncategorized

പി. എം. ഖാലിദ് വാടാനപ്പള്ളിക്ക് ഖത്തര്‍ കെഎംസിസിയുടെ ആദരം

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കെ എം സി സി യുടെ പ്രാരംഭ കാലം മുതല്‍ മൂന്ന് പതിറ്റാണ്ട് നേതൃരംഗത്തും സമീക്ഷയുടെ പ്രഥമ കണ്‍വീനറായും പൊതുരംഗത്തെ വിവിധ വേദികളിലെ നിറ സാന്നിധ്യമായി ഒരു തലമുറയുടെ സാംസ്‌കാരിക രാഷ്ട്രീയ ചിന്തകളിലെ വഴികാട്ടിയായിരുന്ന പി.എം. ഖാലിദ് സാഹിബ് വാടാനപ്പള്ളിയെ, ഖത്തര്‍ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയും മണലൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റിയും സംയുക്തമായി ആദരിച്ചു.

ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സമദ് യോഗം ഉത്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ടി നാസര്‍ അധ്യക്ഷത വഹിച്ചു

ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് എന്‍.ടി നാസര്‍ കൈമാറി. മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് എം.സി ഹാഷിം സാഹിബും കൈമാറി.
ചേലക്കര മണ്ഡലം പ്രസിഡന്റ് ജാഫര്‍ മൊയ്ദു പൊന്നാട അണിയിച്ചു.

തുടര്‍ന്ന് സദസ്സില്‍ ഖത്തര്‍ നാഷണല്‍ ഫെന്‍സിങ് ചാമ്പ്യന്‍ ‘അണ്ടര്‍ 11 ‘വെള്ളി മെഡല്‍ ജേതാവ് ബാസിം ജാഫര്‍ ഖാന്‍, സിബിഎസ്ഇ അത്ലറ്റിക് മീറ്റ് വെങ്കല മെഡല്‍ ജേതാവ് ഇഹ്സാന്‍ ഇസ്മായില്‍ എന്നിവരെ കെഎംസിസി ജില്ലാ മണ്ഡലം കമ്മിറ്റി ആദരിച്ചു.

കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.സ്.എം ഹുസ്സൈന്‍ ്, ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമദ്, ജില്ലാ ട്രഷറര്‍ നസീര്‍ എ.സ്, മണ്ഡലം പ്രസിഡന്റ് എം.സി ഹാഷിം, നീതി ഭദ്ര – ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: ജാഫര്‍ ഖാന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.എ ബക്കര്‍ ഹാജി,
പ്രത്യാക ക്ഷണിതാക്കളായി എത്തിച്ചേര്‍ന്ന ഇന്‍കാസ് ഖത്തര്‍ സെക്രട്ടറി സി.എം സുരേഷ് മാധവന്‍, വാടാനപ്പള്ളി റിലീഫ് കമ്മിറ്റി രക്ഷാധികാരി മനാഫ് ഐനിക്കല്‍, വിവിധ മണ്ഡലം, പഞ്ചായത് പ്രസിഡന്റ് മാരും ആശംസകള്‍ നേര്‍ന്നു.

സ്‌നേഹാദരവിന് പിഎം ഖാലിദ് നന്ദി പറഞ്ഞു.

മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതവും ട്രഷറര്‍ നൗഫല്‍ പാടൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!